സംരക്ഷിക്കാന്‍ നടപടിയില്ല; ബത്തേരി സ്‌റ്റേഡിയം നശിക്കുന്നു
സുല്‍ത്താന്‍ ബത്തേരി: സംരക്ഷിക്കാന്‍ നടപടിയില്ലാതെ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റേഡിയം നാശത്തെ നേരിടുന്നു. ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്ന സ്റ്റേഡിയം ഇപ്പോള്‍ കാലി മേച്ചില്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്.
ലക്ഷങ്ങള്‍ മുടക്കി നവീകരണം നടത്തിയെങ്കിലും തുടര്‍സംരക്ഷണ നടപിടില്ലാത്തതാണ് സ്റ്റേഡിയം നാശത്തെ നേരിടാന്‍ കാരണം. മാനിക്കുനിയിലുള്ള മുനിസിപ്പാലിറ്റി സ്റ്റേഡിയത്തിന്റേതാണ് ഈ ദുരവസ്ഥ. വര്‍ഷങ്ങളായി ഈ സ്റ്റേഡിയം വൈകുന്നേരമായാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
ഒരുകാലത്ത് നിരവധി ഫുട്‌ബോള്‍ മത്സരങ്ങളടക്കം നടന്ന മൈതാനമാണ് ഇത്. ഒരുപിടി നല്ല കായിക താരങ്ങളെയും വളര്‍ത്തിയെടുത്ത മൈതാനമാണ് ഇന്ന് ഈ ഗതിയിലായത്. മൈതാനത്തിന്റെ പലഭാഗങ്ങളും കാടുമൂടി കിടക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി സ്റ്റേഡിയത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയിരുന്നു.
എന്നാല്‍ തുടര്‍ പ്രവൃത്തികള്‍ നടന്നില്ല. ഇതോടെ തുടങ്ങിയതാണ് സ്‌റ്റേഡിയത്തിന്റെ നാശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."