HOME
DETAILS
MAL
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം
backup
February 26 2019 | 19:02 PM
ശ്രീനഗര്‍: വ്യോമസേനാ ആക്രമണത്തെ തുടര്‍ന്ന് ശാന്തസ്ഥിതിയിലായിരുന്ന അതിര്‍ത്തിയില്‍ ഇന്നലെ വൈകുന്നേരത്തോടെ പാക് സൈന്യത്തിന്റെ ആക്രമണം.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ സെക്ടറുകള്ക്കുനേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. കശ്മിരിലെ അഖ്നൂര്‍, നൈഷേര, ക്രിഷ്ണ ഘാട്ടി സെക്ടറുകളിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് പാകിസ്താന് ഷെല്ലാക്രമണം നടത്തിയത്. ഇതിനെതിരേ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."