HOME
DETAILS

കാസര്‍കോടിന് പിന്നാലെ കണ്ണൂരും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; അത്ഭുതമില്ലെന്നും മുതലെടുപ്പിന് അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി

  
backup
April 27 2020 | 07:04 AM

kerala-kk-shylaja-in-kannure-covid-data-issue-2020

കണ്ണൂര്‍: കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ചോരുന്നു. കണ്ണൂരും കാസര്‍കോടുമുള്ള രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോര്‍ന്നത്. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച ആപ്പ് വഴിയാണ് കണ്ണൂരില്‍ ിവരങ്ങള്‍ ചോര്‍ന്നത്. കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കൊവിഡ് ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്ററി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ഒരു ആപ്പ് പൊലിസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്.

രോഗികളുടെ പേര് വിവരങ്ങളും വിലാസവും ഇവരുടെ താമസസ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ഈ ആപ്പിലൂടെ ലഭിക്കുക. പാസ്‌വേര്‍ഡ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത തരത്തിലാണ് ഈ ആപ്പ് ിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഈ പാസ്‌വേര്‍ഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിലെ വിവരങ്ങള്‍ പുറത്തായതെന്നാണ് സൂചന. രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് വാര്‍ത്തയായതിന് പിന്നാലെ ആപ്പ് നീക്കംചെയ്തതായാണ് റിപ്പോര്‍ട്ട്.

രോഗികളുടെ ഫോണിലേക്ക് നിരന്തരം വിളി എത്തിയതോടെയാണ് വിവരം ചോര്‍ന്നുവെന്ന് വ്യക്തമായത്. കാസര്‍കോട് കോവിഡ് ബാധിതരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഐ കൊന്റല്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണില്‍ വിളിച്ചത്. വിവര ശേഖരണ, ഡാറ്റ ബേസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.

എന്നാല്‍, രോഗിയുടെ വിവരങ്ങള്‍ കിട്ടാന്‍ ആപ്പൊന്നും വേണ്ടെന്നാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ പ്രതികരണം. വിവരങ്ങള്‍ പുറത്തുള്ളവര്‍ക്ക് കിട്ടിയതില്‍ അത്ഭുതമില്ല. മുതലെടുപ്പിന് ശ്രമിക്കുന്നവരുണ്ടാകും. അതിന് അനുവദിക്കില്ല. എസ്.പിയുടെ ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago