HOME
DETAILS
MAL
ഇനിയെങ്കിലും പാകിസ്താന് പാഠം പഠിക്കണം: എ.കെ ആന്റണി
backup
February 26 2019 | 19:02 PM
ന്യൂഡല്‍ഹി: ഇനിയെങ്കിലും പാകിസ്താന് സര്‍ക്കാര്‍ ശരിയായ പാഠം പഠിക്കണമെന്ന് മുന്‍പ്രതിരോധ മന്ത്രി എ.കെ ആന്റണി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാക് തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെയോ മനോബലത്തെയോ നേരിടാന്‍ ഒരിക്കലും സാധ്യമല്ല. ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പാകിസ്താന് പരാജയം മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് ഓര്‍മപ്പെടുത്തിയ ആന്റണി ഇനിയെങ്കിലും അവര്‍ പാഠം പഠിക്കണമെന്നും, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ താവളങ്ങളെ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ നാണക്കേട് നാളെ ഉണ്ടാകുമെന്നത് പാകിസ്താനെ ഓര്‍മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."