ഫ്രാന്‍സ് രക്ഷപ്പെട്ടു
എകാതറിന്‍ബര്‍ഗ്: ലോകകപ്പ് ചാംപ്യന്മാരുടെ സാധ്യതാ പട്ടികയില്‍ ഇടം നേടിയ ഫ്രാന്‍സിന് ആസ്ത്രേലിയക്കെതിരേ ജയം. 2-1 എന്ന സ്കോറിനാണ് ആസ്ത്രേലിയയെ പരാജയപ്പെടുത്തിയത്.
മത്സരത്തിലെ ആദ്യ രണ്ടു ഗോളുകളും പിറന്നത് പെനാല്‍റ്റിയില്‍ നിന്നായിരുന്നു. മൈതാന മധ്യത്തില്‍നിന്ന് ലഭിച്ച ത്രൂ പാസിമായി ആസ്ത്രേലിയന്‍ ബോക്സിലേക്ക് ഓടിക്കയറിയ ഗ്രിസ്മാനെ ആസ്ത്രേലിയന്‍ താരം വീഴ്ത്തിയതിനായിരുന്നു ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റിയെടുത്ത ഗ്രിസ്മാന് പന്ത് ലക്ഷ്യത്തിലെത്തിച്ച് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി. 62-ാം മിനുട്ടില്‍ ബോക്സില്‍നിന്ന് ഉംറ്റിറ്റി പന്ത് കൈകൊണ്ട് തൊട്ടതിന് റഫറി പെനാല്‍റ്റി വിധിച്ചു.
കിക്കെടുത്ത ആസ്ത്രേലിയന്‍ താരം മിലെ ജിദെനക് പന്ത് വലയിലാക്കിയതോടെ കളി സമനിലയിലായി. ഗോള്‍ നേടാന്‍ ഫ്രാന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ആസ്ത്രേലിയന്‍ പ്രതിരോധം ഫ്രാന്‍സ് താരങ്ങളെ ബോക്സിനുള്ളില്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ആസ്ത്രേലിയ മുന്നേറ്റങ്ങള്‍ നടത്താതെ സ്വന്തം കോര്‍ട്ടില്‍ തന്നെ ഒതുങ്ങി ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ തടയിട്ടു. 80-ാം മിനുട്ടില്‍ പോള്‍ പോഗ്ബയുടെ വകയായിരുന്നു ഫ്രാന്‍സിന്റെ വിജയഗോള്‍. ബാറില്‍ തട്ടി പുറത്തേക്ക് വന്ന പന്ത് കീപ്പര്‍ പിടിച്ചെങ്കിലും റിവ്യൂവിലൂടെ റഫറി ഗോള്‍ വിധിക്കുകയായിരുന്നു.
ഫ്രാന്‍സിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയ പെനാല്‍റ്റിയും ലഭിച്ചത് വാര് റിവ്യൂവിലൂടെയായിരുന്നു. ഡെന്മാര്ക്ക്, പെറു എന്നീ ടീമുകളേയാണ് സി ഗ്രൂപ്പില്‍ ഇനി ആസ്ത്രേലിയക്കും ഫ്രാന്‍സിനും നേരിടേണ്ടത്. ലോക നിലവാരമുള്ള സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഫ്രാന്‍സിന് കാര്യമായ നീക്കങ്ങളൊന്നും നടത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."