മദ്യനയത്തിനെതിരേ കലക്ടറേറ്റ് ധര്‍ണ നടത്തി
മലപ്പുറം: സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യംവച്ചു യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം അട്ടിമറിക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ സംസ്ഥാന വ്യാപകമായി ലഹരി നിര്‍മാര്‍ജന സമിതി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫാദര്‍ സെബാസ്റ്റ്യന്‍ കരേക്കാട് നിര്‍വഹിച്ചു.
പി. ഉബൈദുല്ല എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍, സൊഹ്റാബ് കൊടക്കാടന്‍, ടി.എച്ച് കുഞ്ഞാലി ഹാജി, മുസ്തഫ തിരൂരങ്ങാടി, പി.പി അബ്ദുല്‍ അസീസ്, സലാം വളാഞ്ചേരി, കെ.എച്ച് റസാഖ്, ഫൈസല്‍ ഒതായി, ഫായിസ് വിളഞ്ഞിപ്പുലാന്, ജില്ലാപഞ്ചായത്തംഗങ്ങളായ സജിത, കെ.എം സുഹറ, സുലൈഖ തുടങ്ങിയവരും സലീം വടക്കന്‍, മുസ്തഫ പൂക്കുത്ത്, സി.എം അബ്ദുല്ല, എം. മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.പി.എം തങ്ങള്‍, സലാം ചാപ്പനങ്ങാടി, വി.പി അബൂബക്കര്‍ ഹാജി, സലാം തിരുവാലി, എ.പി നാസര്‍ എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."