നടപടി വേണം, അപകടത്തിന് മുന്‍പ്
കാട്ടാക്കട: യതൊരു സുരക്ഷയുമില്ലാതെ അപകടത്തിന്റെ പങ്കായം വലിക്കുന്ന ആദിവാസി കടത്തുകാരന്‍. പൊട്ടിപ്പൊളിഞ്ഞ് വെള്ളം കയറുന്ന വള്ളത്തില്‍ ജീവന്‍ പണയംവച്ച് സഞ്ചരിക്കുന്ന ആദിവാസി കുട്ടികള്‍.. ചീങ്കണ്ണി വായും പിളര്‍ന്നിരിക്കുന്ന നെയ്യാര്‍ ജല സംഭരണി വരുന്ന അഗസ്ത്യമലയിലെ കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് ഇങ്ങനെയാണ്.
നെയ്യാര്‍ വനത്തിലെ കൊമ്പൈക്കാണിയില്‍ ശീതങ്കന്‍ എന്ന കടത്തുകാരനാണ് ഒരുനിയോഗം പോലെ ഇവര അക്കരെയെത്തിക്കുന്നത്. ഗ്രാമത്തില്‍നിന്ന് 15 കി.മീറ്റര്‍ അകലെയാണ് കൊമ്പൈക്കാണിയിലെ യാത്രക്കാര്‍ യാത്ര ചെയ്യുന്ന നെയ്യാര്‍കടവ് സ്ഥിതി ചെയ്യുന്നത്.
രാത്രിയായാലും പകലായാലും കാണിക്കാര്‍ക്ക് വള്ളമാണ് ഏക ആശ്രയം. പഞ്ചായത്ത് വക വള്ളമാണ് ഇവിടെ കടത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ വള്ളത്തിന്റെ പഴക്കം കാരണം ഏവരും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. ദിവസവും കുഞ്ഞുങ്ങളും പ്രായമായവരും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഈ കടത്തുവള്ളത്തിലൂടെ യാത്ര ചെയ്യുന്നത്.
അതേസമയം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും പ്രശ്‌നപരിഹാരത്തിന് തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. കൂടാതെ പുതിയ വള്ളം അനുവദിച്ചതായി പഞ്ചായത്ത് നിരവധി തവണ പ്രഖ്യാപനം നടത്തിയെങ്കിലും വള്ളമെവിടെയാണെന്നാണ് കാണിക്കാര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."