വിചാരണക്കിടെ ഒളിവില്‍പോയ കൊലക്കേസ് പ്രതി പിടിയില്‍
പോത്തന്‍കോട്: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് സ്ത്രീയെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായി വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയെ പോത്തന്‍കോട് പൊലിസ് അറസ്റ്റു ചെയ്തു. പോത്തന്‍കോട് വാവറമ്പലം പന്തടിവിള ദിവ്യ ഭവനില്‍ അന്തപ്പന് ഉണ്ണി എന്ന ദിനീഷ് (28) ആണ് പിടിയിലായത്. കേസിന്റെ വിചാരണക്കിടയില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിസങ്കേതത്തില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസുകാരെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കായികമായാണ് കീഴടക്കിയത്. 2014 ജൂണ്‍ 29 നാണ് കേസിനാസ്പദമായ സംഭവം.
കൊല്ലം ജില്ലയില്‍ ചാത്തന്നൂര്‍ കോയിപ്പാട്ടു ദേവീ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സ്വകാര്യ ട്രാവല്‍ ഏജന്‍സി ജീവനക്കാരിയായ ചന്ദ്രവല്ലി (48) എന്ന സ്ത്രീയെ വെട്ടിക്കൊന്ന കേസിലാണ് അറസ്റ്റ്. പ്രതിക്ക് വിദേശത്ത് പോകാന്‍ വിസ തരപ്പെടുത്തി നല്‍കിയത് ചന്ദ്രമതി ജോലിചെയ്തിരുന്ന ട്രാവല്‍ ഏജന്‍സിയാണ്. എന്നാല്‍ ഗള്‍ഫിലെത്തിയ ദിനീഷ്, താന്‍ ഉദ്ദേശിച്ച രീതിയിലുള്ള ജോലിലഭിക്കാത്തതിനാല് തിരികെ നാട്ടിലെത്തി ട്രാവല്‍ ഏജന്‍സിയിലും ചന്ദ്രമതിയുടെ വീട്ടിലും ചെന്ന് ചീത്ത വിളിക്കുകയും ആക്രമിക്കുകയും അവരുടെയും മകളെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."