പൂച്ചക്കുത്തില്‍ അപകടങ്ങള്‍ തുടര്‍കഥ; നടപടിയെടുക്കാതെ അധികൃതര്‍
നിലമ്പൂര്‍: പൂച്ചക്കുത്ത് വളവില്‍ അപകടങ്ങള്‍ തുടര്‍കഥയായിട്ടും നടപടി കൈകൊള്ളാതെ അധികൃതര്‍. അധികൃതരുടെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി ടാക്‌സി തൊഴിലാളികള്‍. ചെറുതും വലുതുമായ അപകടങ്ങള്‍ക്കിടെ പത്തുമരണങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്. അവസാനത്തെ ഇരയാണ് സ്‌കൂട്ടറില്‍ പോകെവ കാറിടിച്ച് മരിച്ച നിഷ. ജില്ലാ ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിഷ അപകടത്തില്‍പ്പെട്ടത്. ഒരാഴ്ച മുന്‍പാണ് നിഷയുടെ സഹോദരന്‍ വില്‍സണ്‍ മരിച്ചത്. ഇതിനിടെയാണ് സഹോദരിയുടെ ദാരുണ മരണവും നടന്നത്. അപകടങ്ങള്‍ പെരുകുമ്പോഴും പൊതുമരാമത്ത് വകുപ്പോ, മോട്ടോര്‍ വാഹന വകുപ്പോ ഒരു നടപടിയും കൈകൊള്ളുന്നില്ല. അപകടരഹിത മേഖലയാക്കാന്‍ ഡിവൈഡറുകളോ മറ്റോ സ്ഥാപിച്ചിട്ടില്ല. വളവോട് കൂടിയ റോഡായതിനാല്‍ അമിത വേഗതയിലാണ് വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകുന്നത്. കരിമ്പുഴ മുതല്‍ മുട്ടിക്കടവ് വരെ വാഹനങ്ങള്‍ക്ക് വേഗത നിയന്ത്രണമില്ല. സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ അമിത വേഗതയെ തുടര്‍ന്ന് നിരവധി തവണയാണ് അപകടത്തില്‍പ്പെട്ടത്. ഇവിടം കാര്യമായ പൊലിസ് പരിശോധനയോ, വാഹന വകുപ്പ് പരിശോധനയോ ഉണ്ടാവാറില്ല. കരിമ്പുഴ-മുതല്‍ മുട്ടിക്കടവ് വരെ റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉപരോധ സമരമുള്‍പ്പെടെ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് ടാക്‌സി തൊഴിലാളികള്‍ പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിര്‍മാണവും വാഹനങ്ങളുടെ അമിത വേഗതയുമാണ് ഇവിടം ചോരക്കളമാവുന്നത്. റോഡിന്റെ വളവ് നികത്തുക, ചെറിയ വരമ്പുകള്‍ സ്ഥാപിക്കുക, സൂചനാ ബോര്‍ഡുകള്‍ വെക്കുക, അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കുക, വേഗത പരിശോധിക്കാന്‍ പൊലിസിനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ടാക്‌സി തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്നത്. അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ഈ മാസം തന്നെ റോഡ് ഉപരോധം സംഘടിപ്പിക്കുമെന്ന് ടാക്‌സി തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."