HOME
DETAILS
MAL
ലിബിയയില്‍ തടവിലായിരുന്ന റെജി ജോസഫ് മോചിതനായി
backup
July 06 2016 | 08:07 AM
കോഴിക്കോട്: ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളി റെജി ജോസഫിനെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് ഐ.ടി ഉദ്യോഗസ്ഥനായ റെജി ജോസഫ്.
2016 മാര്‍ച്ചിലാണ് ലിബിയയിലെ ട്രിപ്പോളിക്കടുത്ത് നിന്നും റെജിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. ലിബിയയിലെ ഇന്ത്യന്‍ എംബസിയുടെ ശ്രമഫലമായി റെജിയെ മോചിപ്പിച്ച വിവരം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ലിബിയയില്‍ സിവിലിയന്‍ രജിസ്ട്രേഷന് അതോറിറ്റി പ്രൊജക്ടില്‍ രണ്ടു വര്‍ഷമായി ജോലി നോക്കുകയായിരുന്നു റെജി. ജോലിക്കു പോകുന്ന വഴിയിലായിരുന്നു അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്.
ഷിനൂജയാണ് റെജിയുടെ ഭാര്യ മക്കള്‍: ജോയ്ന, ജാനിയ,ജോസ്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."