HOME
DETAILS
MAL
പൊലിസിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല: പി ജയരാജന്
backup
April 06 2017 | 21:04 PM
കണ്ണൂര്‍: പൊലിസിന്റെ ചില നടപടികള്‍ വിമര്‍ശിക്കാമെങ്കിലും പൊതുവായി കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. ജിഷ വധക്കേസിലും ഫസല്‍ വധക്കേസിലും കേരളത്തിലെ പൊലിസ് കഴിവു തെളിയിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മയെ തടഞ്ഞതിനു പിന്നില്‍ ചിലരുടെ ബോധപൂര്‍വമായ ഇടപെടല്‍ നടന്നിട്ടുണ്ട്. ഇവരാണ് ഇരച്ചുകയറി പ്രശ്നമുണ്ടാക്കിയത്. ഡി.ജി.പി ആസ്ഥാനത്ത് സമരം നടത്തണോ വേണ്ടയോ എന്നത് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും പി ജയരാജന് കണ്ണൂരില്‍ പറഞ്ഞു.
പല സംഭവങ്ങളിലും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ടെന്നും ഹര്‍ത്താല്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനായി ഹര്ത്താലാചരിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."