ഔട്ട് ഗോയിംങ് ഒഴിവാക്കാന്‍ അപേക്ഷിച്ചു; ഫോണ്‍ കട്ടുചെയ്ത് ബി.എസ്.എന്‍.എല്‍
പാലക്കാട്: ലാന്റ് ഫോണിലെ ഔട്ട്ഗോയിംഗ് സംവിധാനം ഒഴിവാക്കി തരാന്‍ അപേക്ഷിച്ച ഉപഭോക്താവിന് ഇന്‍കമിംഗ് സംവിധാനവും ഒഴിവാക്കിക്കൊണ്ട് ബി.എസ്.എന്‍.എല്‍ കാര്യക്ഷമത തെളിയിച്ചു. ഫലത്തില്‍ ബില്ലടച്ചിട്ടും ഉപഭോക്താവ് ലാന്റ് ഫോണ്‍ പ്രദര്‍ശന വസ്തു മാത്രമായി സൂക്ഷിക്കേണ്ട അവസ്ഥയിലും. മാതാ കോവില്‍ റോഡിലെ ലീല ആര്‍ക്കേഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന റിഥം പ്രിന്റ് സൊലൂഷനാണ് ബി.എസ്.എന്‍.എല്ലിന്റെ ഇരുട്ടടി. 2016 മെയ് 27നാണ് ലാന്റ് ഫോണിലെ ഔട്ട്ഗോയിംഗ് ഫെസിലിറ്റി ഒഴിവാക്കി ഇന്‍കമിംഗ് മാത്രമാക്കി തരണമെന്ന് അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച ബി.എസ്.എന്‍.എല്‍ ജൂണ്‍ ഒന്നു മുതല്‍ ഫോണ്‍ പൂര്‍ണ്ണമായും കട്ടു ചെയ്യുകയായിരുന്നു. ഒരു മാസമായിട്ടും ഫോണ്‍ പ്രവര്‍ത്തന സജ്ജമാകാത്തതിനെ തുടര്‍ന്ന് ജൂലായ് ഒന്നിന് ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നല്കി.
പക്ഷെ, ഇപ്പോഴും ലാന്റ് ഫോണ്‍ നിര്‍ജ്ജീവമായി കിടക്കുകയാണ്. ഇനി എപ്പോഴാണ് ഇത് പ്രവര്‍ത്തിക്കുക എന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. ഫോണിലെ ഇന്‍കമിംഗ് സംവിധാനം യഥാസമയം പുനഃസ്ഥാപിച്ചു കിട്ടാത്തതുമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉപഭോക്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."