HOME
DETAILS
MAL
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു പാക്കിസ്താനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി
backup
February 27 2019 | 18:02 PM
#ഉബൈദുല്ല റഹ്മാനി
മനാമ: പാക്കിസ്ഥാനിലെ വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു.
ബഹ്റൈന്‍ വിമാന കന്പനിയായ ഗള്‍ഫ് എയര്‍, ലാഹോര്‍, മുല്‍ട്ടാന്‍, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളിലേക്കുളള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വിമാനകമ്പനികളും പാക്കിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
രാജ്യത്തെ വ്യോമഗതാഗതം നിര്‍ത്തിവെച്ചതായി പാകിസ്ഥാനിലെ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തിയ ശേഷം അടുത്ത ദിവസത്തെ സര്‍വീസുകളുടെ കാര്യത്തിലുളള തീരുമാനം പിന്നീൊ് അറിയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്നാണ് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ വ്യോമ ഗതാഗത മേഖല അടച്ചിടുന്നതായി പാക്കിസ്ഥാന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി കാലത്ത് ടിറ്ററില്‍ അറിയിച്ചത്. അതേ സമയം അതിര്‍ത്തിമേഖലയിലെ വിമാനത്താവളങ്ങളിലെ സര്‍വീസ് നിര്‍ത്തിവെച്ചതായി ഇന്ത്യ അറിയിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ഈ നിയന്ത്രണം പിന്വലിച്ചിരുന്നിരുന്നു. പാക്കിസ്ഥാന് വഴി വിവിധ രാജ്യങ്ങളിലേക്കുള്ള കണക്ഷന് വിമാനങ്ങളുടെ സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസം മുതല്‍ അവതാളത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."