വരനെ കാണാന്‍ ജനക്കൂട്ടം; വധുവിന്റെ അച്ഛനെതിരേ കേസ്
തൊടുപുഴ: വരനെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ അച്ഛന്റെ പേരില്‍ പൊലിസ് കേസെടുത്തു.
മുട്ടം സ്വദേശിക്കെതിരേയാണ് കേസ്. ശനിയാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം. ഈരാറ്റുപേട്ട സ്വദേശിയായിരുന്നു വരന്. ലോക്ക് ഡൗണ്‍ നിര്‍ദേശ പ്രകാരം 20 പേരെ മാത്രം പങ്കെടുപ്പിച്ച് വീട്ടില്‍ വച്ചായിരുന്നു വിവാഹം. വരന്റെ വീട്ടില്‍നിന്ന് ആകെ എത്തിയത് ഒന്‍പതു പേരായിരുന്നു. വരനെ കാണാന്‍ അടുത്ത വീടുകളില്‍നിന്നും മറ്റും ആളുകള്‍ കൂട്ടമായി എത്തിയതാണ് വിനയായത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയപ്പോള്‍ വീടിന്റെ മുറ്റത്തും പരിസരങ്ങളിലുമായി 70 ഓളം പേര് ഉണ്ടായിരുന്നു.
ഇവര്‍ മാസ്ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം മുട്ടം പൊലിസ് പെണ്‍കുട്ടിയുടെ അച്ഛന്റെ പേരില്‍ കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."