HOME
DETAILS
MAL
പ്രവാസി രജിസ്ട്രേഷന് 2.20 ലക്ഷം പിന്നിട്ടു; ചാര്‍ട്ടേഡ് വിമാനം വേണമെന്ന് നോര്‍ക്ക
backup
April 28 2020 | 01:04 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ഇതുവരെ 2,20,000 പേര് രജിസ്റ്റര്‍ ചെയ്തതായി നോര്‍ക്ക അറിയിച്ചു.
161 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം വേണമെന്ന് നോര്‍ക്ക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരാന്‍ താല്പര്യമുള്ളവരുടെ കണക്ക് തയാറാക്കി ക്വാറന്റൈന് സൗകര്യം ഒരുക്കാനായി ഞായറാഴ്ച രാത്രിയാണ് നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്ട്രേഷന് ആരംഭിച്ചത്. തിരികെ കൊണ്ടുവരുന്നവരുടെ മുന്‍ഗണനാപട്ടിക സംസ്ഥാനം തയാറാക്കി നല്‍കുമെങ്കിലും കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."