സ്പന്ദനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിലേക്കുള്ള വിവിധ തസ്തികകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 11ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ (ഐ.എസ്.എം) കൂടിക്കാഴ്ച നടത്തുന്നു. തസ്തിക, വിദ്യാഭ്യാസ യോഗ്യത, ഒഴിവുകളുടെ എണ്ണം, വേതനം എന്നീ ക്രമത്തില്‍. മെഡിക്കല്‍ ഓഫിസര്‍ സ്‌പെഷലിസ്റ്റ്, ബി.എ.എം.എസ്, എം.ഡി കൗമാര്യ ഭൃത്യ മാനസികം തത്തുല്യം, (1), 1300 രൂപ; മെഡിക്കല്‍ ഓഫിസര്‍-ബി.എ.എം.എസ്, (1), 1300 രൂപ; യോഗ ട്രെയിനര്‍, ബി.എ.എം.എസ്എം.സി.എ യോഗ, യോഗ ട്രെയിനിങ് പ്രവൃത്തി പരിചയം, (1), 1300 രൂപ; സൈക്കോളജിസ്റ്റ്, എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി, എം.എസ്.സി അപ്ലൈഡ് സൈക്കോളജി തത്തുല്യം, (2), 1000 രൂപ; സ്പീച്ച് പാതോളജിസ്റ്റ് ഓഡിയോളജിസ്റ്റ്, ബി.എസ്.എല്‍.പി തത്തുല്യം, (1), 1200 രൂപ; ഒക്യൂപ്പേഷനല്‍ തെറാപ്പിസ്റ്റ് ഫിസിയോ തെറാപ്പിസ്റ്റ്, ബി.ഒ.ടി. ബി.പി.ടി തത്തുല്യം, (2), 1075 രൂപ; സ്‌പെഷല്‍ എജ്യൂക്കേറ്റര്‍, സ്‌പെഷല്‍ ബി എഡ്-എം.ആര്‍.എല്‍.ഡി ഡി.സി.എം.ആര്‍പി.ജി.ഡി.എം.എല്‍.ഡി തത്തുല്യം പ്രവൃത്തി പരിചയം അഭികാമ്യം, (3), 1000 രൂപ.
താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്കു മൂന്നിന് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ വരേണ്ടതില്ല. ഫോണ്‍: 0495 2371486.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."