HOME
DETAILS

ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു: 124 പേര്‍ക്ക് സ്ഥിരീകരിച്ചു

  
backup
June 17 2018 | 04:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82

 


സ്വന്തം ലേഖകന്‍


തലക്കുളത്തൂര്‍/പെരുമണ്ണ: ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. തലക്കുളത്തൂര്‍ പഞ്ചായത്തിലും പെരുമണ്ണയിലുമാണ് ഇപ്പോള്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചവരെ നൂറില്‍ താഴെ പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇന്നലെയോടെ ഇത് 124 ആയി ഉയര്‍ന്നു. തലക്കുളത്തൂര്‍ പഞ്ചായത്തില്‍ 23 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 84 ആയി. പെരുമണ്ണ ഗ്രാമ പഞ്ചായത്തില്‍ നാല്‍പതോളം പേര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
തലക്കുളത്തൂര്‍ പഞ്ചായത്തിലെ 10, 11,14, 15 വാര്‍ഡുകളിലാണ് രോഗം കണ്ടെത്തിയത്. പ്രദേശത്തെ ഒരുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു തണുത്തപാനീയം കഴിച്ചവര്‍ക്കാണ് രോഗം വന്നതെന്നു സംശയിക്കുന്നു. ഈ വീട്ടിലെ പരിപാടിയില്‍ പങ്കെടുത്ത മറ്റു പ്രദേശത്തുകാര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് അറിവ്. തലക്കുളത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേകം ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഇതിനോടകം നിയമിച്ചിട്ടുണ്ട്. ഇന്നും അടുത്ത ഞായറാഴ്ചയും ജൂലൈ ഒന്നിനും വാര്‍ഡുതലത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.എം മീരയുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലും കൂള്‍ബാറുകളിലും നടത്തുന്ന പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം 52 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ മൂന്നു ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും പൊതുജനാരോഗ്യപ്രകാരമുള്ള നോട്ടിസ് നല്‍കി. ആരോഗ്യപ്രവര്‍ത്തകരുടെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ 15 സ്‌ക്വാഡുകളിലായി 40 പേര്‍ 284 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. 269 കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്തു. പ്രതിരോധ ബോധവല്‍ക്കരണങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് നടത്തുകയും ലഘുലേഖ വിതരണവും ഊര്‍ജിതപ്പെടുത്തി. ഇന്നലെ പഞ്ചായത്ത് ഹാളില്‍ നടന്ന ക്ലാസിനു ഡോ. അനൂപ്കുമാര്‍ നേതൃത്വം നല്‍കി.
അതേസമയം പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പാറക്കോട്ടുതാഴം പ്രദേശത്താണു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ നിര്‍മാണ കമ്പനിയുടെ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ലേബര്‍ ക്യാംപില്‍ നിന്നു കക്കൂസ് മാലിന്യമുള്‍പ്പെടെ വയലുകളിലേക്കും സമീപത്തുകൂടെ ഒഴുകുന്ന മാമ്പുഴയിലേക്കും നേരത്തെ ഒഴുക്കിവിടുന്നതാണ് രോഗം പടരാന്‍ കാരണമെന്നു സംശയിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago