ചുരം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍
കോഴിക്കോട്: ദുരന്തനിവാരണം അടിയന്തരമായി പരിഗണിച്ച് ചുരം റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി കൈകൊള്ളണമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ എന്നിവര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കളുടെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ചുരം റോഡിലെ ഇടിഞ്ഞുതകര്‍ന്ന ഭാഗം ഇരുവരും സന്ദര്‍ശിച്ചു.
ബംഗളൂരു, മൈസൂര്‍, ഊട്ടി നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതും വയനാട്ടുകാരുടെ പ്രധാന ആശ്രയവുമായ പാതയാണ് ചുരം റോഡ്. ദേശീയ പാത766 ന്റെ ഭാഗമായ ഈ വഴിയിലൂടെ 25,000 ത്തോളം വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്നു. റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ നാലു ദിവസമായിട്ടും നടപടിയാവാത്തത് തികഞ്ഞ അനാസ്ഥയാണ്.
അത്യാവശ്യ പണം പോലും അനുവദിച്ചിട്ടില്ല. രണ്ടുകോടി രൂപയോളം താല്‍ക്കാലിക പ്രവൃത്തിക്കു വേണമെന്നും രണ്ട് മാസം പ്രവൃത്തിക്കു വേണമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. വിഷയത്തിന്റെ ഗൗരവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, സെക്രട്ടറിമാരായ വി.കെ ഹുസൈന്‍കുട്ടി, നാസര്‍ എസ്റ്റേറ്റ്മുക്ക്, ജില്ലാ പഞ്ചായത്തംഗം വി. ഡിയ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒതയോത്ത് അഷ്‌റഫ്, പഞ്ചായത്ത് അംഗങ്ങളായ മുത്തു അബ്ദുസ്സലാം, ബീനാ തങ്കച്ചന്‍, കെ.സി ഷിഹാബ്, റീന ബഷീര്‍, ചുരം സംരക്ഷണസമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, പി.കെ സുകുമാരന്‍, പി.സി നാസര്‍ തച്ചംപൊയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."