പാവപ്പെട്ട പ്രവാസികളുടെ വിമാന യാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്ന് കേരളം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുള്ള പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനയാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് പോയവര്‍, ജീവിതാവശ്യം നിറവേറ്റാന്‍ കഴിവില്ലാത്തവര്‍, ചികിത്സാ സഹായം ആവശ്യമുള്ളവര്‍ എന്നിവരെയെല്ലാം തിരിച്ചു കൊണ്ടുവരുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കു തന്നെ എടുക്കണം. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്കും ക്വാറന്റൈനും സജ്ജീകരണം ഒരുക്കും.
തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതുറപ്പാക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."