HOME
DETAILS

നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വാസ്തവവിരുദ്ധം: അക്ഷയ സംരംഭകര്‍

  
backup
June 17 2018 | 05:06 AM

%e0%b4%a8%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3



പള്ളിക്കല്‍: അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരേ നവ മാധ്യമങ്ങളിലൂടെ ചിലര്‍നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് അക്ഷയ സംരംഭകര്‍. വളരെ ഉത്തരവാദിത്വ ബോധത്തോടെ മികച്ച സേവനമാണ് അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കിവരുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി കേന്ദ്രങ്ങളിലെത്തുന്ന സാധാരണക്കാര്‍ക്കുള്‍പ്പെടെ ഇക്കാര്യം വ്യക്തവുമാണ്.
എന്നാല്‍ ഏതെങ്കിലും ചില കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ പ്രവൃത്തിപരിചയക്കുറവു കൊണ്ടോ മറ്റേതെങ്കിലും തരത്തിലോ ഏതെങ്കിലും വ്യക്തികള്‍ക്ക് പ്രയാസം നേരിട്ടിട്ടുണ്ടെങ്കില്‍ അക്ഷയ കേന്ദ്രങ്ങളെ മൊത്തം അടച്ചാക്ഷേപിക്കുന്ന നിലപാട് അപലനീയമാണെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ നവമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുന്നത് ദു:ഖകരമാണെന്നും അക്ഷയ സംരംഭകര്‍ പറയുന്നു.
അക്ഷയ കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് നവ മാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്ത് അക്ഷയകേന്ദ്രങ്ങളെയും ജീവനക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്നതെന്നും അക്ഷയ സെന്റുകളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ചില സ്വകാര്യ സേവാ കേന്ദ്രങ്ങളാണ് ഇത്തരം പ്രചാരണങ്ങളുടെ പിന്നിലുള്ളതെന്നും അക്ഷയ നടത്തിപ്പുകാര്‍ അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago