HOME
DETAILS

കെ.ഇ.ആര്‍ ഭേദഗതിയില്‍ വീണ്ടും മാറ്റംവരുത്തുന്നു

  
backup
February 27 2019 | 23:02 PM

%e0%b4%95%e0%b5%86-%e0%b4%87-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3

മലപ്പുറം: കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി വീണ്ടും പരിഷ്‌കരിക്കുന്നു. എയ്ഡഡ് മാനേജ്‌മെന്റുകളുടെ നിയമാനാധികാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന 2016ലെ വിവാദ കെ.ഇ.ആര്‍ ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. 1979 മുന്‍പുള്ള സ്‌കൂളുകളിലെ അധിക തസ്തികളില്‍ 1: 1 അനുപാതത്തിലും 1979ന് ശേഷം തുടങ്ങിയ സ്‌കുളൂകളിലെ റിട്ടയര്‍മെന്റ്, രാജി, മരണം, തുടങ്ങിയ മുഴുവന്‍ തസ്തികകളിലും സംരക്ഷിതാധ്യാപകരെ നിയമിക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രബല്യത്തോടെ നടപ്പാക്കിയ ഭേദഗതിയില്‍ നിരവധി അപ്രായോഗിക നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ന്യൂനപക്ഷ മാനേജുമെന്റുകള്‍ ഉള്‍പ്പെടെ വിഷയം കോടതിയില്‍ ചോദ്യം ചെയ്തതോടെ ഭേദഗതി നിര്‍ദേശങ്ങള്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.
വര്‍ഷങ്ങളായി സ്‌റ്റേ നിലനില്‍ക്കുന്നതിനാല്‍ ആയിരക്കണക്കിന് അധ്യാപകര്‍ നിയമനാംഗീകാരം ലഭിക്കാതെ പ്രയാസത്തിലുമായി. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്കു പിന്നാലെ ഭരണപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി.എയും ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സ്‌റ്റേ നിലനില്‍ക്കേതന്നെ സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഭേദഗതിയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ നിയമന വിഷയത്തില്‍ നിലവിലുള്ള നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവരുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അനുമതി നല്‍കിയത്. അര്‍ഹതയുണ്ടായിട്ടും നിയമാനാംഗീകാരം ലഭിക്കാതെ പ്രയാസത്തിലായ അധ്യാപകരുടെ നിയമനം സാധ്യമാക്കുന്ന തരത്തില്‍ നേരത്തെയുള്ള ഭേദഗതി വീണ്ടും പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതോടെ ഇതിനുള്ള തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സംരക്ഷിതാധ്യാപകരെ നിയമിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്ന മാനേജുമെന്റുകള്‍ തസ്തിക നഷ്ടപ്പെട്ട് പുറത്തായ സംരക്ഷിതാധ്യാപകരെ ഉപാധികളോടെ നിയമിക്കാന്‍ തയാറായിട്ടുണ്ട്. ഇതുസംബന്ധിച്ച് മാനേജര്‍മാരുടെ സംഘടനകളുമായി സര്‍ക്കാര്‍ അനൗപചാരിക ചര്‍ച്ചയും നടത്തിയിരുന്നു. 1979 ന് മുന്‍പും ശേഷവും എന്ന പരിഗണനകളില്ലാതെ മുഴുവന്‍ നിയനങ്ങളിലും 1: 1 എന്ന അനുപാതത്തില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പുതിയ ഭേദഗതിയിലൂടെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച് കരട് സര്‍ക്കാര്‍ തയാറാക്കി വരികയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ ഇതുസംബന്ധിച്ച നടപടി പൂര്‍ത്തിയാക്കി ഉത്തരവ് ഇറക്കിയാല്‍ സംസ്ഥാനത്തെ രണ്ടായിരത്തോളം അധ്യാപകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. അതേസമയം കെ.ഇ.ആര്‍ കേസിന് സമാനമായ കേസ് സുപ്രിംകോടതിയില്‍ നടക്കുന്നതിനാല്‍ കേസ് അവിടേക്ക് മാറ്റണമെന്ന ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ വാദം പരിഗണിക്കല്‍ മാര്‍ച്ച് അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago