അതീവ ജാഗ്രതയില്‍ ഇടുക്കിയും
തൊടുപുഴ: ജില്ലയില്‍ നാലുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി. തൊടുപുഴ ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗത്ത് അമേരിക്കയില്‍നിന്നു മാര്‍ച്ച് 22 നു വന്ന 17 കാരന്, തിരുപ്പൂരില്‍നിന്ന് ഏപ്രില്‍ 11ന് വന്ന ദേവികുളം സ്വദേശിയായ 38 കാരന്, നെടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയില്‍നിന്ന് ഏപ്രില്‍ 14 ന് മാതാപിതാക്കളോടൊപ്പം എത്തിയ 14കാരി, മൂന്നാര്‍ പൊലിസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 കാരന് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ തൊടുപുഴ സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നാര്‍ സ്വദേശിയെയും നെടുങ്കണ്ടം സ്വദേശിനി പെണ്‍കുട്ടിയെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുമെന്ന് കലക്ടര്‍ പറഞ്ഞു. റെഡ് സോണിലാക്കിയതോടെ ഇടുക്കി ജില്ലയിലുണ്ടായിരുന്ന ഇളവുകള്‍ ഭരണകൂടം പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."