HOME
DETAILS
MAL
നഗരത്തില്‍ ശക്തമായ മഴ
backup
April 06 2017 | 21:04 PM
കോഴിക്കോട്: നഗരത്തില്‍ അര്‍ധ രാത്രിയുണ്ടായ ശക്തമായ മഴയില്‍ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. മതിലുകളും റോഡുകളും തകര്‍ന്നു. രാത്രി 12 മുതല്‍ പെയ്ത മഴയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് കാംപസിലെ മരം കടപുഴകി വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മാവൂര്‍ റോഡ് ഭാഗത്തുള്ള ചുറ്റിമതിലും തകര്‍ന്നിട്ടുണ്ട്. പല ഭാഗങ്ങളിലും വൈദ്യുതി നിലച്ച് നഗരം ഇരുട്ടിലായി. അരയിടത്തുപാലം, മാവൂര്‍ റോഡ്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെ പരസ്യബോര്‍ഡുകളും ശക്തമായ മഴയിലും കാറ്റിലും നിലംപതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."