മാടം ആദിവാസി കോളനി ഡെപ്യൂട്ടി കലക്ടര്‍ സന്ദര്‍ശിച്ചു
കോളനിയിലെ 37 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്
മമ്പാട്: ഉരുള്‍പൊട്ടിയ മാടം ആദിവാസി കോളനി ഡെപ്യൂട്ടി കലക്ടര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കനത്തമഴയില്‍ ഉരുള്‍പൊട്ടലുണ്ടായ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം മാടംകോളനിയിലെ 37 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
പെരിന്തല്‍മണ്ണ ഡെപ്യൂട്ടി കലക്ടര്‍ അജീഷ്, നിലമ്പൂര്‍ താലൂക്ക് ഓഫിസര്‍ സുഭാഷ് ചന്ദ്രബോസ്, പുള്ളിപ്പാടം വില്ലേജ് ഓഫിസര്‍ കിഷോര്‍, എ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. ആര് സുബ്രഹ്ണ്യന്‍, വാര്‍ഡ് മെമ്പര്‍ ബിജു, ഊരുമൂപ്പന് സുന്ദരന്‍, എസ്.ടി പ്രമോട്ടര്‍ സുരേഷ്, ബാബു, എം. ആര്.രാജേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ക്യാംപ് സന്ദര്‍ശിച്ച ഡെപ്യൂട്ടികലക്ടര്‍ സൗജന്യറേഷന് അനുവദിക്കുകയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് പ്രത്യേക പരിഗണന നല്കി നന്നാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."