HOME
DETAILS
MAL
രോഗം ഭേദമായവരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യ കമ്പനിയെന്നു സൂചന
backup
April 28 2020 | 02:04 AM
ഡി.എം.ഒ പരാതി നല്കി
കാസര്‍കോട്: കൊവിഡ് 19 രോഗം ബാധിച്ച ജില്ലയിലെ പത്തിലധികം ആളുകളെ വിളിച്ചു തുടര്‍ചികിത്സ നിര്‍ദേശിച്ച സംഭവത്തിനു പിന്നില്‍ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയെന്നു സൂചന. ഡാറ്റ കളക്ഷന്‍ നടത്തുന്ന കമ്പനിക്കു രോഗികളുടെ വിവരങ്ങള്‍ എങ്ങിനെ ലഭിച്ചുവെന്നത് വിശദമായ അന്വേഷണത്തില്‍ കൂടി മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
വാര്‍ത്താമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് പുറത്തുവന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി. വാര്‍ത്തകളുടെ നിജസ്ഥിതി അറിയണമെന്നാണ് ഡി.എം.ഒ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."