HOME
DETAILS
MAL
മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
backup
April 06 2017 | 21:04 PM
മുക്കം: പ്രതിപക്ഷ കക്ഷികള്‍ കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലയോര മേഖലയില്‍ പൂര്‍ണം.
മുക്കം, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി അടക്കമുള്ള മലയോര അങ്ങാടികളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഏതാനും ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ബസുകളും ചുരുക്കം ഇരുചക്ര വാഹനങ്ങളുമൊഴികെ പൊതു ഗതാഗതവും നിശ്ചലമായി.
അപ്രതീക്ഷിത ഹര്‍ത്താല്‍ യാത്രക്കാരേയും അന്യസംസ്ഥാന തൊഴിലാളികളേയും വലച്ചു. മുക്കം ഫയര്‍ സ്റ്റേഷന് ഉദ്ഘാടനമടക്കമുള്ള പൊതു പരിപാടികളും ചടങ്ങുകളും മാറ്റി വെക്കേണ്ടി വന്നു. എന്നാല്‍ ഭൂരിഭാഗം ജനങ്ങളും അപ്രതീക്ഷിതമായി ലഭിച്ച ഹര്‍ത്താല്‍ അവധി ദിനമാക്കി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."