HOME
DETAILS
MAL
ചെങ്കല്‍ ഖനനത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്
backup
June 17 2018 | 05:06 AM
കിഴിശ്ശേരി: മുതുപറമ്പ് പാണ്ട്യത്തുമ്മല് മലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ഗുരുതരമായ പരിസ്ഥിതി നാശം വരുത്തുന്ന ചെങ്കല്‍ ഖനനത്തിനെതിരേ തിരൂര്‍ ആര്.ഡി.ഒയ്ക്ക് നാട്ടുകാര്‍ പരാതി നല്കി. മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലായാണ് നൂറ് ഏക്കറിലധികം വരുന്ന പാണ്ട്യത്തുമ്മല് മലയുള്ളത്. ജിയോളജി വകുപ്പില്‍നിന്നും കിട്ടിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് മലയില്‍ ഖനനം നടക്കുന്നത്.
ചെങ്കല്ല് ഖനനം മൂലം മഴക്കാലത്ത് കല്ലും മണ്ണും ഒഴുകി താഴ് വാരത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നുണ്ട്. വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയായ മല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ആര്.ഡി.ഒയ്ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."