ശമ്പളം പിടിക്കല്‍: ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെയും കെ.എസ്.ഇ.ബി, കെ.എസ്.ആര്.ടി.സി ജീവനക്കാരുടെയും പ്രതിപക്ഷ സര്‍വിസ് സംഘടനകളാണ് നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളത്തില്‍ നിന്നും തുക പിടിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസത്തേക്ക് പിടിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശമ്പളം മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍, മാറ്റിവയ്ക്കല്‍ യഥാര്‍ഥത്തില്‍ വെട്ടിക്കുറയ്ക്കലായി മാറുമെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഹരജി ഹൈക്കോടതി അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."