മെഗാ കന്നുകുട്ടി മേള ഇന്ന് പേരാമ്പ്രയില്‍
പേരാമ്പ്ര: ദേശീയ ക്ഷീരപദ്ധതിയുടെ ഭാഗമായി കേരള കന്നുകാലി വികസന ബോര്‍ഡ്, മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂനിയന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായത്തോടെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 'സന്തതി പരിശോധനാ' പദ്ധതി നടത്തുന്നു.
പദ്ധതിയുടെ ഭാഗമായി ജനിക്കുന്ന മെച്ചപ്പെട്ട പശുക്കുട്ടികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും കാലിത്തീറ്റ സബ്‌സിഡിയും കെ.എല്‍.ഡി ബോര്‍ഡും മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂനിയനും ചേര്‍ന്ന് നടപ്പിലാക്കും. പദ്ധതികളുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഇന്ന് രാവിലെ 10.30ന് പേരാമ്പ്രയിലെ ചാലിക്കരയില്‍ നിര്‍വഹിക്കും. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത വിത്തുകാളകളുടെ ബീജമാത്രകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് ദേശീയ ക്ഷീര പദ്ധതിക്ക് കീഴില്‍ ജനിച്ച മികച്ച പശുക്കുട്ടികളെ ഉള്‍പ്പെടുത്തി 'മെഗാ കന്നുകുട്ടി മേള'യും സംഘടിപ്പിക്കും.
ചടങ്ങില്‍ കെ.എല്‍.ഡി ബോര്‍ഡ് നല്‍കുന്ന തീറ്റപ്പുല്‍ കൃഷി പ്ലോട്ട് നിര്‍മാണത്തിനുളള ധനസഹായ വിതരണം, പദ്ധതിയുമായി സഹകരിക്കുന്ന കര്‍ഷകര്‍ക്കുളള ഇന്‍െസന്റീവ് വിതരണം, കന്നുകുട്ടി മേളയിലെ വിജയികള്‍ക്കുളള സമ്മാനദാനം എന്നിവയും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."