മലപ്പുറം ജില്ല അന്‍പതാം വയസിലേക്ക് : നന്മയുടെ പിറന്നാള്‍
മലപ്പുറം: മുളയിലേ നുള്ളിക്കളയാന്‍ ശ്രമിച്ചവരെ അതിജീവിച്ചു പിറവിയെടുത്ത മലപ്പുറത്തിന് ഇന്നലെ 50ാം പിറന്നാളായിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ ഏറെ പിറകിലായിരുന്ന മലപ്പുറം, അരനൂറ്റാണ്ടിനിപ്പുറം വന്‍ കുതിപ്പിലാണ്.
മുസ്‌ലിം ലീഗിന്റെ കടുത്ത സമ്മര്‍ദത്തിനൊടുവില്‍ 1969 ജൂണ്‍ 16നാണ് ജില്ലാ രൂപീകരണം നടന്നത്. മുസ്‌ലിം ലീഗ് ഉള്‍ക്കൊള്ളുന്ന 1967ലെ ഇ.എം.എസ് സര്‍ക്കാരാണ് ജില്ലാ പ്രഖ്യാപനം നടത്തിയത്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ ജില്ലയ്‌ക്കെതിരെ വര്‍ഗീയ പ്രചാരണങ്ങള്‍ അനവധിയുണ്ടായെങ്കിലും ജില്ലയുടെ മനസ് അതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിച്ചു. മാറിവരുന്ന സര്‍ക്കാരുകള്‍ ജില്ലയ്ക്കായി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഇനിയും ഒട്ടേറെ ആവശ്യങ്ങളുണ്ട് മലപ്പുറത്തിന്.
അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മലപ്പുറത്തിനായി ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടായി പ്രവര്‍ത്തിക്കണം. സ്ഥിരം സംഘര്‍ഷ കേന്ദ്രമായ തീരദേശത്തെ പ്രശ്‌നം തീര്‍ക്കാന്‍ ഭരണകൂട ഇടപെടലിനുപോലും കാത്തിരിക്കാതെ ഒന്നിച്ചിരുന്നതു മലപ്പുറത്തിന്റെ നന്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."