കടല്‍ക്ഷോഭം: ഏത്തായ് ബീച്ചില്‍ കരിങ്കല്ല് ഇടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
വാടാനപ്പള്ളി: ഏങ്ങïിയൂര്‍, ഏത്തായ്, പൊക്കാഞ്ചേരി ബീച്ചുകളില്‍ കടല്‍ക്ഷോഭം ശക്തമായി തുടരുന്നു. ഏത്തായ് ബീച്ചില്‍ കടല്‍ക്ഷോഭം തടയാന്‍ കരിങ്കല്ല് ഇടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഏത്തായ് ബീച്ച് മുതല്‍ അഴിമുഖം വരെ കടല്‍ക്ഷോഭം അതിശക്തമായിരിക്കുകയാണ്.
അഞ്ച് വീടുകളെയാണ് കടല്‍ക്ഷോഭം സാരമായി ബാധിച്ചിരിക്കുന്നത്. കരയുടെ പലഭാഗങ്ങളും കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ടു കൊïിരിക്കുകയാണ്. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തിങ്കളാഴ്ച തീരത്ത് കരിങ്കല്ലിറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഏത്തായ് ബീച്ചില്‍ ഈച്ചരന്‍ ഉണ്ണികൃഷ്ണന്റെ വീടിനു പുറകില്‍ കല്ലിടാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. ഒരു വീടിന് മാത്രമല്ല അഴിമുഖം വരെയുള്ള അഞ്ച് വീടുകള്‍ക്കും സംരക്ഷണമായി കല്ലിറക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലിസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഏങ്ങïിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ജില്ലാകലക്ടര്‍, എം.എല്‍.എ എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് പ്രസിഡന്റ് ഉറപ്പു നല്‍കി. പൊക്കാഞ്ചേരിയിലും അതിരൂക്ഷമായാണ് കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. പ്രദേശത്തെ മൂന്നു വീടുകള്‍ ഇപ്പോഴും കനത്ത വെള്ളക്കെട്ടില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."