സ്നേഹം പെയ്തിറങ്ങി ഈദുല്‍ ഫിത്വ്ര് ആഘോഷം
.
മലപ്പുറം: വ്രതവിശുദ്ധിയുടെ ഇരുപത്തിയൊന്പതു പകലിരവുകള്ക്കൊടുവിലെത്തിയ പെരുന്നാള്‍ ദിനം ആഘോഷമാക്കി വിശ്വാസികള്‍. തലേന്നുണ്ടായ കോരിച്ചൊരിഞ്ഞ മഴ പെരുന്നാള്‍ ദിവസത്തില്‍ ശമിച്ചു. അതിരാവിലെയോടെ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് തക്ബീര്‍ ധ്വനികളുമായി വിശ്വാസികള്‍ പള്ളികളിലെത്തി. തലേ ദിവസത്തെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ മോക്ഷത്തിനും സമാധാനത്തിനുമായി പ്രാര്‍ഥന നടത്തി. റമദാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തെ തുടര്‍ജീവിതത്തില്‍ കാത്തുസൂക്ഷിക്കാനും നന്മകള്‍ക്കായി സ്ഫുടം ചെയ്തെടുത്ത മനസുകളാണ് റമദാനിലൂടെ പാകപ്പെടുത്തിയതെന്നും ആഘോഷങ്ങളുടെയും വിനോദങ്ങളുടെയും പേരില്‍ അതു കളങ്കപ്പെടുത്താതെ ശ്രദ്ധചെലുത്താനും ഖത്വീബുമാര്‍ ഉദ്ബോധിപ്പിച്ചു. പെരുന്നാള്‍ നിസ്കാര ശേഷം കുടുംബങ്ങളില്‍നിന്നു മരണപ്പെട്ടവരുടെ ഖബ്റിടങ്ങള്‍ സന്ദര്‍ശിച്ചാണ് പള്ളികളില്‍നിന്നും വിശ്വാസികള്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."