പ്രതിരോധം ശക്തമാക്കാനുള്ള എമിസാറ്റ് വിക്ഷേപണം മാര്‍ച്ചില്‍
ദേശീയം
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യക്ക് മുതല്‍ കൂട്ടായി ഒരു ഉപഗ്രഹം കൂടി വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന് വേണ്ടി (ഡി.ആര്‍.ഡി.ഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹമാണ് വിക്ഷേപിക്കാനൊരുങ്ങുന്നത്.
മാര്‍ച്ചിലാണ് വിക്ഷേപണം നടക്കുകയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. എമിസാറ്റിനൊപ്പം 28 ഉപഗ്രഹങ്ങളും വഹിച്ച് നാല് റോക്കറ്റ് ബൂസ്റ്ററുകളുള്ള പി.എസ്.എല്‍.വിയുടെ പുതിയ പതിപ്പാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുക. 763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേപിച്ചതിന് ശേഷം പി.എസ്.എല്‍.വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ത്തും.
ഇവിടെയാണ് ബാക്കിയുള്ള 28 ഉപഗ്രങ്ങള്‍ വിന്യസിക്കുക. ശേഷം വീണ്ടും 485 കിലോമീറ്റര്‍ താഴ്ത്തി മൂന്ന് പരീക്ഷണ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. ഐ.ഐ.ടി വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഉപകരണമാണ് ഇതിലൊന്ന്. മറ്റ് രണ്ടെണ്ണം ഐ.എസ്.ആര്‍.ഒയുടേതാണ്.
420 കിലോഗ്രാം ഭാരമാണ് എമിസാറ്റിനുള്ളത്. പ്രതിരോധ സേനകള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായാണ് ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം. ഡി.ആര്‍.ഡി.ഒക്ക് വേണ്ടി കൂടുതല്‍ ഉപഗ്രഹവിക്ഷേപണങ്ങള്‍ ഈ വര്‍ഷം നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ രണ്ട് ഉപഗ്രങ്ങള്‍ കൂടി വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും പുതിയ സ്മാള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി) റോക്കറ്റ് ഉപയോഗിച്ചാവും ഈ റോക്കറ്റുകളുടെ വിക്ഷേപണം.
ജനുവരിയില്‍ ഡി.ആര്‍.ഡി.ഒക്ക് വേണ്ടി മൈക്രോസാറ്റ്-ആര്‍ എന്ന ഉപഗ്രഹം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."