HOME
DETAILS
MAL
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ ശക്തം; അസമില്‍ 17 മരണം
backup
June 17 2018 | 05:06 AM
ഗുവാഹത്തി: ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമാവുന്നു. കനത്ത മഴ തുടരുന്ന അസമില്‍ കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. അതേ സമയം, ത്രിപുര, മിസോറാം തുടങ്ങിയ സ്ഥലങ്ങളില്‍ കാലവര്‍ഷക്കെടുതികള്‍ക്ക് അല്പം ശമനമുണ്ട്.
അസമിലെ ഹോജായ്, കാര്‍ബി ആങ്ലോങ് ഈസ്റ്റ്, ആങ്ലോങ് വെസ്റ്റ്, ഗോല്ഗഢ്, കരിമാഗ്നാജ്, ഹൈലകണ്ടി തുടങ്ങിയ ജില്ലകളിലെല്ലാം മഴ ശക്തമാണ്. കരിമഗ്നാഞ്ചില് ഏകദേശം 1.95 ലക്ഷം പേരും ഹൈലകണ്ടിയില്‍ 1.89 ലക്ഷം പേരും കാലവര്‍ഷക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും മണ്‍സൂണ്‍ ശക്തമാവുമെന്നാണ് കാലാവസ്ഥ പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."