ഡല്‍ഹിയിലെ തൊഴിലാളികള്‍ കൊവിഡ് പരത്തുന്നതായി ഹരിയാന മന്ത്രി
ചണ്ഡീഗഡ്: ഹരിയാനയില്‍ താമസിക്കുന്ന ഡല്‍ഹിയിലെ തൊഴിലാളികള്‍ കൊവിഡ് വാഹകരാണെന്നും ഡല്‍ഹിയിലെ തൊഴിലാളികള്‍ക്ക് അവിടെ തന്നെ താമസിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ഹരിയാന മന്ത്രി അനില്‍ വിജ്. ഇവര്‍ ദിനേന ഹരിയാനയില്‍ വന്നുപോകുന്നത് കൊവിഡ് വ്യാപനത്തിനിടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഹരിയാനയിലേക്ക് പോകാനുള്ള പാസ് നല്‍കരുതെന്ന് മുഖ്യമന്ത്രി കെജ്രിവാളിനോട് താന്‍ അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ മര്‍കസ് നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ഹരിയാനയിലേക്കു പോകാന്‍ അനുമതി നല്‍കിയതിനെയും മന്ത്രി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ നിന്നു വന്ന 120 തബ്ലീഗുകാരെ ഞങ്ങള്‍ ചികിത്സിച്ച് രോഗം ഭേദമാക്കി. സംസ്ഥാനത്ത് രോഗം ബാധിച്ചവരിലേറെയും ഡല്‍ഹിയുമായി ബന്ധപ്പെട്ടവരാണ്. ഡല്‍ഹി പൊലിസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉദാഹരണമാണ്.
ഹരിയാന അതിര്‍ത്തികളെല്ലാം അടച്ചിട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശപ്രകാരം ലഭിച്ച പാസുള്ളതുകൊണ്ട് ആളുകളിപ്പോഴും വന്നുകൊണ്ടിരിക്കുന്നു- മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."