HOME
DETAILS
MAL
സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: എസ്.ഐ.ഒ
backup
April 06 2017 | 21:04 PM
കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട അമ്മയെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി ശുഹൈബ്.
സംസ്ഥാനത്ത് നിലനില്‍ക്കുന്നത് പിണറായിയുടെ പൊലിസ്രാജാണ്.
ഡി.ജി.പിയെ നിലക്ക് നിര്‍ത്താനും പുറത്താക്കാനും കഴിയാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ അമ്മക്കെതിരേ നടന്ന പൊലിസ് കൈയേറ്റത്തിലും ഇടതുസര്‍ക്കാരിന്റെ പൊലിസ്രാജിനെതിരെയും പ്രതിഷേധിച്ച് ജില്ല-ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."