കിം ജീവനോടെയിരിക്കുന്നു; ആരോഗ്യവാന്‍!
സിയോള്‍: കൊവിഡ് ഭീതിക്കിടെ, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളും ഊഹോപോഹങ്ങളും നിഷേധിച്ച് ദക്ഷിണ കൊറിയ.
കിം ജീവിച്ചിരിക്കുന്നെന്നും ആരോഗ്യവാനാണെന്നുമാണ് ദക്ഷിണ കൊറിയ വ്യക്തമാക്കിയത്. എന്നാല്‍, വിഷയത്തില്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് വിശദീകരണങ്ങളൊന്നും വരാത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നുമുണ്ട്.
കിം മരിച്ചെന്നുവരെ നേരത്തെ വാര്‍ത്ത പരന്നിരുന്നു. ഇതിനു പിന്നാലെ ഉത്തരകൊറിയയിലെ റിസോര്‍ട്ട് നഗരത്തില്‍ കിമ്മിന്റെ സ്വകാര്യ ട്രെയിന്‍ നിര്‍ത്തിയിട്ട സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവരികയും അദ്ദേഹം അവിടെ വിശ്രമത്തിലോ ചികിത്സയിലോ ആണെന്നു വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. പിന്നാലെയായിരുന്നു ദക്ഷിണ കൊറിയയുടെ വിശദീകരണം.
കിമ്മിന് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ കഴിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹം പ്രധാനപ്പെട്ട പൊതുപരിപാടികളില്‍ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതോടെ അമേരിക്കന്‍ മാധ്യമങ്ങളാണ് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്. എന്നാല്‍, കിം ആരോഗ്യവാനാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഉത്തരകൊറിയയില്‍നിന്ന് ഇതുവരെ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്തതും സംശയത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."