ഈദ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ മൈലാഞ്ചി ചുവപ്പും
കയ്പമംഗലം: ഈദ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ മൈലാഞ്ചി ചുവപ്പും. കൈനിറയെ മൈലാഞ്ചിയണിഞ്ഞ് പെരുന്നാള്‍ സൗഹൃദം പങ്കുവെക്കുകയാണ് മൊഞ്ചത്തിമാര്‍. പെരുന്നാള്‍ വന്നാല്‍ പിന്നെ ഓരോ വീടുകളിലും മൈലാഞ്ചിയുടെ മണമാണ്. വിവിധതരം മൈലാഞ്ചിക്കൂട്ടുമായി മൊഞ്ചത്തിമാരും കുട്ടിക്കൂട്ടങ്ങളും ഒത്തുകൂടും. കൈകളില്‍ വിരിയുന്നത് ചുവപ്പിന്റെ കരവിരുതുകളും. മൈലാഞ്ചിയില്ലാതെ പെരുന്നാളാഘോഷമില്ല.
ബ്യൂട്ടി പാര്‍ലറുകളും ഇന്‍സ്റ്റന്റ് ഡിസൈനുകളുമെല്ലാം ഉïെങ്കിലും വീടുകളിലെ മൈലാഞ്ചി കൂട്ടായ്മയുടെ രസം ഒന്നുവേറെ തന്നെയാണ്. പുതുവസ്ത്രങ്ങള്‍ക്കൊപ്പം മൈലാഞ്ചി മൊഞ്ചോടെ തന്നെ പെരുന്നാളിനെ വരവേല്‍ക്കുന്ന തിരക്കിലാണ് കുട്ടികള്‍. പെരുന്നാളിന്റെ പ്രത്യേക ആകര്‍ഷണമായ മൈലാഞ്ചി തന്നെയാണ് ആഘോഷവേദിയിലെ താരം. പെരുന്നാളിനു മൊഞ്ചുകൂട്ടാന്‍ മൈലാഞ്ചി വിപണി സജീവമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് മെഹന്തി കോണുകളാണ് പെരുന്നാള്‍ സീസണായതോടെ കടകളില്‍ വിറ്റഴിയുന്നത്. ഏതു തരത്തില്‍ വേണമെങ്കിലും പെട്ടെന്ന് ഇടാവുന്ന കോണ്‍ മൈലാഞ്ചികളാണ് വിപണിയിലെ താരം.
പïത്തെ കാലത്തെ പോലെ മൈലാഞ്ചിയില അരച്ചെടുത്ത് മണിക്കൂറുകളോളം ബുദ്ധിമുട്ടിയിരുന്നു ചിത്രം വരക്കേï ആവശ്യമൊന്നും ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അറേബ്യന്‍, ഉത്തരേന്ത്യന്‍, പാക്കിസ്ഥാനി, പേര്‍ഷ്യന്‍ എന്നിങ്ങനെ മൈലാഞ്ചിവരകളുടെ ഡിസൈനുകള്‍ ഒരുപാടുï്.
കൂട്ടത്തില്‍ അറേബ്യന്‍ സ്‌റ്റൈലിനോടാണ് എല്ലാവര്‍ക്കും പ്രിയമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇടാനുള്ള എളുപ്പവും പുതുതലമുറയിലുള്ള കുട്ടികളുടെ ഇഷ്ടമനുസരിച്ച് പല മോഡലുകളില്‍ സ്വയം ഡിസൈന്‍ ചെയ്യാമെന്ന പ്രത്യേകതയും ഇതിനുï്. ബിഗ്ബി, റെഡിബി, ഹസ്ബ്, മെഹ്‌റുബ എന്നിങ്ങനെ പല പേരുകളിലാണ് മൈലാഞ്ചിക്കോണുകള്‍ വിപണിയിലെത്തുന്നത്. മൈലാഞ്ചിയിടുമ്പോള്‍ പെട്ടെന്ന് തന്നെ നല്ല ചുവപ്പ് കിട്ടണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുï്.
അത് മനസിലാക്കി മൈലാഞ്ചിക്കോണുകളില്‍ വെറും മൈലാഞ്ചിയില മാത്രമല്ല ചേര്‍ക്കുന്നത്. നല്ല നിറം കിട്ടാനായി യൂക്കാലി പോലുള്ള വസ്തുക്കളും ചേര്‍ക്കാറുï്.
കൈകളിലും കാല്‍പ്പാദങ്ങളിലും മൈലാഞ്ചികൊï് ചിത്രപ്പണികള്‍ ഒരുക്കി മനോഹരമാക്കുന്ന പ്രൊഫഷനല്‍ ഡിസൈനര്‍മാരും ബ്യൂട്ടിപാര്‍ലറുകളും ഇപ്പോള്‍ ധാരാളമുï്. പെരുന്നാള്‍ അടുക്കുന്നതോടെ കടകളില്‍ മൈലാഞ്ചി തേടിയെത്തുന്നവരുടെ എണ്ണം കൂടിക്കഴിഞ്ഞു. ബ്യൂട്ടി പാര്‍ലറുകളിലും മെഹന്തിയണിയാന്‍ എത്തുന്നവരുടെ എണ്ണം കൂടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."