ആംഗ്യഭാഷയിലും ഒരു പൂരക്കളി
തൃക്കരിപ്പൂര്‍: കൈമുട്ടി പാട്ടിനൊപ്പം ചുവടുവെച്ചിരുന്ന പൂരക്കളി കണ്ടിരുന്നവര്‍ക്ക് വേറിട്ട പൂരമാണ് ഉദിനൂര്‍ ക്ഷേത്രപലക ക്ഷേത്രത്തില്‍ അരങ്ങേറിയത്. കാര്‍ത്തിക നാള് മുതല്‍ പൂരം നാള് വരെയാണു വേറിട്ട ആചാര പെരുമക്കു സാക്ഷിയാകുന്നത്.
കൂലോത്തെ നാലമ്പലത്തിനകത്തെ കാളരാത്രിക്ക് ഇടതു വശത്തായി വിളക്ക് വെച്ച് പണിക്കന്മാര് കാമദേവനെ ശബ്ദമില്ലാതെ ഉണര്‍ത്തുന്ന വേറിട്ട ആചാരമാണ് പൂരമാല. ഘോര തപസ് ചെയ്യുന്ന ശിവന്റെ തപസ് മുടക്കാന്‍ പാര്‍വതി ദേവി കാമദേവനെ നിയോഗിച്ചു. കോപിഷ്ടനായ ശിവന് തന്റെ മൂന്നാം തൃക്കണ്ണിലെ അഗ്നി കൊണ്ട് കാമദേവനെ ദഹിപ്പിക്കുന്നു.
ഇത് പ്രപഞ്ചത്തില്‍ നിന്നും കാമം ഇല്ലാതായി. ഇതോടെ സൃഷ്ടി ഇല്ലാതാവുമെന്ന് ഭയന്ന വിഷ്ണു അടക്കമുള്ള ദേവന്മാര് പൂബാണനെ ഉണര്‍ത്താന്‍ മഹാ ക്ഷേത്രങ്ങളില്‍ പൂരമാല മൂളാന്‍ കല്‍പ്പിച്ചത്രെ.
നാരായണി മന്ത്രമാണ് പൂരമാല. ശബ്ദമില്ലാതെ ഗുരുനാഥന് ശിഷ്യന് കൊടുക്കുന്ന ഗൂഢ മന്ത്രം കൂടിയാണിത്. ശബ്ദമില്ലാതെയുള്ള കളിയിലൂടെ കാമദേവനെ ഉണര്‍ത്താന്‍ കഴിയുമെന്നാണു ഐതിഹ്യം.
പാട്ടില്ലാത്ത എട്ടുമിനുട്ട് നീണ്ടുനില്‍ക്കുന്ന മൂന്നു തരം കളികളാണ് കൂലോത്ത് അരങ്ങേറുക. ഒന്‍പത് നാള് നീണ്ടുനില്‍ക്കുന്ന കാമദേവന്റെ പ്രീതിക്കായുള്ള പൂരമാല കണ്ണമംഗലത്തെ പണിക്കന്മാരാണ് അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."