പാക് ഡെപ്യൂട്ടി ഹൈകമ്മിഷനറെ ഇന്ത്യ പ്രതിഷേധമറിയിച്ചു
ന്യൂഡല്‍ഹി: ജെയ്ഷെ താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതിനു പിന്നാലെ കശ്മിര് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തിയ പാക് സൈനിക നടപടിയില്‍ ഇന്ത്യ പ്രതിഷേധിച്ചു.
ഇന്ത്യയിലെ പാക് ഡെപ്യൂട്ടി ഹൈകമ്മിഷനര് സഈദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയ നടപടിയിലും ഇന്ത്യ പ്രതിഷേധിച്ചു.
പാക് വ്യോമസേന അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്.
ജെയ്ഷെ താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ പ്രതികാരമെന്ന നിലയില്‍ ഇന്നലെയാണ് പാക് വ്യോമസേന ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയത്.
പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മിഷനറെ വിളിച്ച് ഗൗരവ് അലുവാലിയയെ വിളിച്ച് പാക് വിദേശ കാര്യമന്ത്രാലയവും പ്രതിഷേധമറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."