പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടുപേര്‍ പൊലിസ് പിടിയില്‍
ഹരിപ്പാട്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി വിദഗ്ദ്ധ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെ പീഡന വിവരം പുറത്തായി. ആശുപത്രി അധികൃതര്‍ തൃക്കുന്നപ്പുഴ പൊലിസില്‍ പരാതി നല്‍കിയതോടെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനത്തിന് ഇരയായതായി തെളിഞ്ഞു.
പല്ലന പുലത്തറ പുളിമൂട്ടില്‍ മനു (19), പല്ലനമുണ്ടുചിറയില് മനീഷ് (24) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ കൂട്ടാളി പല്ലന സ്വദേശി വിഷ്ണുവും പ്രതിയാണ്. ഇയാള്‍ ഒളിവിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി മജിസ്ട്രേറ്റ് മുന്‍പാകെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേര്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ് പ്രായമുണ്ടെന്നും പ്രായപൂര്ത്തിയാകാത്തപ്പോഴാണ് പീഡനം തുടങ്ങിയതെന്നും പൊലിസ്സ് പറഞ്ഞു. എസ്.ഐ ബി. രാജേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എ.എസ് ഐ. ബിജു, സി.പി.ഒമാരായ മണിക്കുട്ടന്, വിഷ്ണു എന്നിവരും അംഗങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."