ഈ അഴിമതിക്കു പിന്നിലുള്ളവരെ ശിക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥിനോട് അവര്‍ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത കിറ്റുകള്‍: ഒരു രൂപ പോലും നഷ്ടം വരില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്ത ചൈനീസ് കമ്പനികള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ പേരില്‍ ഒരു രൂപ പോലും നഷ്ടം വരില്ല. ഇതു സംബന്ധിച്ച് ഗുവാന്ഗ്സോഹു വണ്ട്ഫോ ബയോടെക്, ഹുഹായ് ലിവ്സോണ് ഡൈഗ്നോസ്റ്റിക്സ് എന്നീ ചൈനിസ് കമ്പനികള്‍ക്ക് നല്കിയ ഓര്‍ഡറുകള്‍ റദ്ദാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കിറ്റുകള്‍ ഉയര്‍ന്ന വിലയ്ക്കു വാങ്ങിയത് വിവാദമായ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം വിശദീകരണക്കുറിപ്പിറക്കിയത്. ഇരട്ടി വില കൊടുത്താണ് ഇന്ത്യ കിറ്റുകള്‍ വാങ്ങിയതെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ലോകമെമ്പാടും ഉയര്‍ന്ന ഡിമാന്റ് നിലനില്‍ക്കുന്ന കാലത്താണ് ഐ.സി.എം.ആര് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഈ ഘട്ടത്തില്‍ ഉയര്‍ന്ന വിലയാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്.
1,204, 1,200, 844, 600 രൂപ വിലകള്‍ കാണിച്ചുള്ള ക്വട്ടേഷനുകളാണ് ലഭിച്ചത്. ഇതില്‍ 600 രൂപയുടെ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ ചെയ്തു. യു.എസ്. ഡോളറിലാണ് വിലയുറപ്പിച്ചത്. ഇത്തരം വാങ്ങലുകളില്‍ 100 ശതമാനം പണവും നല്‍കുന്നത് ചട്ടവിരുദ്ധമാണ്. അതിനാല്‍ പണം നല്‍കിയിരുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."