ചൈനീസ് കമ്പനികളുടെ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: രണ്ടു ചൈനീസ് കമ്പനികളുടെ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് ഐ.സി.എം.ആര് നിര്‍ദേശം. ഗുവാന്ങ് സോഹു വണ്ട്ഫോ ബയോടെക്, ഹുഹായ് ലിവ്സോണ് ഡയഗ്നോസ്റ്റിക്സ് എന്നീ കമ്പനികളുടെ കിറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരു കമ്പനികളും വിതരണം ചെയ്ത കിറ്റുകള്‍ നല്കുന്ന പരിശോധനാഫലം തെറ്റാണെന്നാണ് ഐ.സി.എം.ആര് കണ്ടെത്തിയിരുന്നു. കിറ്റുകള്‍ തിരിച്ചയക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരുകമ്പനികളുടെയും ഏഴു ലക്ഷത്തോളം കിറ്റുകളാണ് ഇറക്കുമതി ചെയ്തത്. മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് റാപ്പിഡ് കിറ്റുകള്‍ വ്യാപകമായി ഉപയോഗിച്ചത്. പിന്നാലെ സംസ്ഥാനങ്ങള്‍ പരിശോധനാ ഫലം സംബന്ധിച്ച് പരാതിയുന്നയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."