വടക്കിന്റെ പൂരം കാണാന്‍ ഇംഗ്ലണ്ടുകാരും
നീലേശ്വരം: തെക്കരുടെ പൂരം കാണാന്‍ മാത്രമല്ല വടക്കരുടെ പൂരത്തിനും വൈദേശികര്‍ എത്തിത്തുടങ്ങി. കേരളത്തിലെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒഴിവാക്കി ഒരു പറ്റം ഇംഗ്ലണ്ടുകാരാണ് നാട്ടു നന്മകള്‍ കണ്ടറിയാനും അതില്‍ പങ്കാളികളാകാനും നീലേശ്വരത്ത് എത്തിയത്. 15 പേരടങ്ങുന്ന സംഘം കാര്യങ്കോട് , ചാത്തമത്ത്, പൊടോത്തുരുത്തി, പാലായി തുടങ്ങിയ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് അവിടുത്തെ ജീവിതരീതികളും ആഘോഷങ്ങളും കണ്ടറിഞ്ഞു.
വടക്കരുടെ വസന്തോത്സവമായ പൂരത്തെ കുറിച്ചു പഠിക്കാനാണ് ഇവര്‍ എത്തിയത്. പാലായിയുടെ സ്വന്തം പാളത്തൊപ്പിയും കൂമ്പാളയും ഇവര്‍ക്കു കൗതുകമായി.
പൊടോത്തുരുത്തിയിലെത്തിയ സംഘം പൂരക്കളിയുടെ ഭാഗമായുള്ള മറത്തുകളി കാണുകയും സംസ്‌കൃത ശ്ലോകങ്ങളടങ്ങിയ വാഗ്വാദത്തിന്റെ അര്‍ഥങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
കാമദേവനും പൂരവും തമ്മിലുള്ള ബന്ധം നാട്ടുകാര്‍ വിവരിച്ചപ്പോള്‍ കൗതുകത്തോടെയാണ് ഇവര്‍ കേട്ടിരുന്നത്.
ഗ്രാമങ്ങളിലെ ചായക്കടകളും നാട്ടിടവഴികളും ഇവര്‍ക്കു പുതിയ കാഴ്ചാനുഭവം നല്‍കി.
നാട്ടിന്‍പുറങ്ങളില്‍ കുട്ടികളെ കുളിപ്പിക്കുന്നത് പാളകളില്‍ കിടത്തിയാണെന്ന് അറിഞ്ഞപ്പോള്‍ അത്തരം പാളകളും ശേഖരിച്ചാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."