HOME
DETAILS
MAL
ഓട്ടോയും കാറും കൂട്ടിയിടിച്ച് പരുക്ക്
backup
July 06 2016 | 09:07 AM
എരുമപ്പെട്ടി: പന്നിത്തടം എയ്യാലില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരുക്കേറ്റു. എയ്യാല്‍ കിഴക്കൂട്ട് ശരത്ത്(22), മൂരായില്‍ രാധാകൃഷ്ണന്‍(40) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പന്നിത്തടം എയ്യാല്‍ തങ്ങള്‍പടിയില്‍ തിങ്കളഴ്ച രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്.
കാലിനും തലക്കും പരുക്കേറ്റ ഇവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."