അമ്പലപ്പുഴ ഇനി സൗരോര്‍ജ ബ്ലോക്ക് പഞ്ചായത്ത്
ആലപ്പുഴ: ജില്ലയില്‍ ആദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്ത് മുഴുവനായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഓഫിസ് ആവശ്യങ്ങള്‍ക്ക് ശേഷം മിച്ചംവരുന്ന ഊര്‍ജം കെ.എസ്.ഇ.ബിക്ക് വിതരണം ചെയ്യുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസാണ് ജില്ലയിലെ ബാക്കിയുള്ള പതിനൊന്ന് ബ്ലോക്കുകള്‍ക്കും മാതൃകയാവുന്നത്. പ്രതിമാസം 15,000 മുതല്‍ 20,000 രൂപ വരെ വൈദ്യുതി ചാര്‍ജ് അടച്ചിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇത്തരമൊരു ആശയം പഞ്ചായത്ത് അധികൃതര്‍ ആലോചിക്കുന്നത്. ഊര്‍ജവകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിതുക വിനിയോഗത്തില്‍ ഉള്‍പ്പെടുത്തി 60 സൗരോര്‍ജ പാനലുകളാണ് സ്ഥാപിച്ചത്. 63 സോളാര്‍ പാനലുകളാണ് ഇപ്പോള്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിനുള്ളത്. പ്രതിദിനം 20 കിലോ വാട്ട് വൈദ്യുതോര്‍ജമാണ് ഈ സോളാര്‍പാനലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കെല്‍ട്രോണിനായിരുന്നു പാനലുകള്‍ സ്ഥാപിക്കാനുള്ള ചുമതല. ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍ക്കാര്‍ ഓഫിസുകളും ഇപ്പോള്‍ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
20 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് സൗരോര്‍ജപാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 48 പുതിയ പദ്ധതികളും 30 പഴയ പദ്ധതികളുടെ പൂര്‍ത്തികരണവും ഉള്‍പ്പടെ ആകെ 78 പദ്ധതികളിലായി 127 ശതമാനം തുക വിനിയോഗം നടത്തി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് പദ്ധതി വിനിയോഗത്തില്‍ നേടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."