നാണക്കേടായി ബസ് സ്റ്റാന്‍ഡ്: തകര്‍ന്ന് വീഴാറായ അവസ്ഥയില്‍ കാത്തിരിപ്പ് കേന്ദ്രം
വടക്കാഞ്ചേരി: നഗരസഭക്ക് നാണക്കേടായി ഓട്ടുപാറ ബസ് സ്റ്റാന്‍ഡിനുള്ളിലെ ബസ്‌കാത്തിരിപ്പ് കേന്ദ്രം. ഏതാനും കടമുറികളും, കംഫര്‍ട്ട് സ്റ്റേഷനുമൊക്കെ ഉള്‍പ്പെടുന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ കെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. മഴ കനത്തത്തോടെ ദുരന്ത ഭീതിയും വര്‍ധിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നത് നിത്യ സംഭവമാണ്. വാര്‍പ്പ് കമ്പികള്‍ മുഴുവന്‍ പുറത്ത് കാണുന്ന സ്ഥിതിവിശേഷമാണ്.
അപകടങ്ങള്‍ ഒഴിവാകുന്നത് ഭാഗ്യം കൊï് മാത്രമാണ്. മുന്‍ പഞ്ചായത്ത് ഭരണസമിതി കെട്ടിട നിര്‍മാണത്തിന് വേïി പത്ത് ലക്ഷം രൂപ നീക്കി വച്ചിരുന്നതാണ്. എന്നാല്‍ ഈ കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്ത അവസ്ഥയും ഉïായി. ഇവരെ ഒഴിപ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍ കച്ചവടക്കാര്‍ കോടതിയെ സമീപിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയുമായിരുന്നു.
കോടതിയില്‍ നിന്ന് പഞ്ചായത്തിന് അനുകൂലമായ വിധി ഉïായെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയും ഉടലെടുത്തു.
അതുകൊïു തന്നെ പുതിയ കെട്ടിട നിര്‍മാണത്തിന് നഗരസഭ ഭരണ സമിതി മുന്‍ കൈ എടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇല്ലെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിക്കുമെന്ന ആശങ്കയും ജനങ്ങള്‍ പങ്കുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."