HOME
DETAILS
MAL
തെരഞ്ഞെടുപ്പ്: മലപ്പുറത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു
backup
April 06 2017 | 22:04 PM
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഏപ്രില്‍ പത്ത് മുതല്‍ 12ന് വോട്ടെടുപ്പ് തീരും വരെ 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ 17ന് 24 മണിക്കൂറും ഡ്രൈ ഡേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. സ്വതന്ത്രമായും സമാധാനപരമായും സുഗമമായും തെരഞ്ഞടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 1951ലെ ജനപ്രാതിനിധ്യ നിയമം 135ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഡ്രൈഡേ കാലയളവില്‍ മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും ഏതെങ്കിലും തരത്തിലുള്ള മദ്യത്തിന്റെ വില്പനയും വിതണവും മദ്യം അനധികൃതമായി സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."