തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിനെതിരേ ഹൈക്കോടതി: ടെന്‍ഡര്‍ നടപടികള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമാക്കും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിനെതിരേ കെ.എസ്.ഐ.ഡി.സി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇടപെടല്‍. ടെന്‍ഡര്‍ നടപടികള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് അനു ശിവരാമന് വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികളുടെ സാധ്യത വിശദീകരിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാരിനോടും എയര്‍പോര്‍ട്ട് അതോറിറ്റിയോടും കോടതി പറഞ്ഞു. അദാനിക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കിയത് ചോദ്യംചെയ്ത് കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിലുള്ള കമ്പനി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
മുന്‍പരിചയമില്ലാത്ത അദാനിക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കിയത് നിയമപരമല്ലെന്നും കേരളസര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി രൂപീകരിച്ച കെ.എസ്.ഐ.ഡി.സിയെ ഒഴിവാക്കിയത് വിവേചനപരമാണെന്നും ഹരജിക്കാര്‍ വാദിച്ചു. പ്രത്യേക കമ്പനി രൂപീകരിച്ചാല്‍ വിമാനത്താവളം കേരള സര്‍ക്കാരിന് നാല്‍കാമെന്ന് കേന്ദ്രം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് വാഗ്ദാനത്തില്‍നിന്ന് പിന്നോട്ടുപോയെന്നും ഹരജിക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. 160 കോടിയുടെ നിക്ഷേപം സര്‍ക്കാരിനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."