ഇരട്ടക്കൊലപാതകം: മന്ത്രി ചന്ദ്രശേഖരനെതിരേ പോസ്റ്റര്‍
പെരിയ (കാസര്‍കോട്): പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ പോസ്റ്റര്‍. പോസ്റ്ററിന് സമീപം കരിങ്കൊടിയും കെട്ടിയിട്ടുണ്ട്.
പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ മന്ത്രി ഇ. ചന്ദ്രശേഖരനും സി.പി.ഐ നേതാക്കളും സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. ഉദുമ നിയോജക മണ്ഡലത്തിലെ ബളാല്‍, ചാമുണ്ഡിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. 'പാര്‍ട്ടിയെ സ്നേഹിക്കുന്ന സഖാവെ, മുന്നണി ബന്ധം നിലനിര്‍ത്തുക, കരിങ്കാലിപ്പണി നിര്‍ത്തുക.. ചന്ദ്രേട്ടാ...' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
സംഭവത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ജില്ലയില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് മന്ത്രിക്കെതിരേ പോസ്റ്റര്‍ പതിച്ച് കരിങ്കൊടി കെട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."